കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍.

മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്.മുക്കം, താമരശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ ഗതാഗത തടസവും ഉണ്ടായി.കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്ബ് ഹംസക്കോയ (65) ആണ് മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു.മലയോര മേഖലകളില്‍ തിങ്കളാഴ്ച ഉച്ചയോടെ കനത്ത ഇടിമിന്നലിന്‍റെ അകമ്ബടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇതോടെ നോർത്ത് കാരശേരി അങ്ങാടിയില്‍ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പെട്രോള്‍ പമ്ബിലും വെള്ളം കയറി.കോടഞ്ചേരിയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയർന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നത് നിരോധിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....