തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കുന്നത്തുകാൽ അരുവിയോട് ആറിൻ്റെ പാലത്തിനു സമീപം ബണ്ട് തകർന്നു. കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ മഴക്കെടുതി തുടരുകയാണ്. രണ്ട് ദിവസമായി മഴ തുടരുന്ന തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിൻ്റെ രണ്ട് ഇടറോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളിൽ ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥ. കടകൾ തുറക്കാൻ പറ്റാതെ വ്യാപാരികളും വലഞ്ഞു. ചാല മാർക്കറ്റിൽ വെള്ളം കയറി വ്യാപാരികൾ കടത്തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടി.
നെയ്യാറിന്റെ കൈവഴിയായ കുന്നത്തുകാൽ അരുവിയോട് ആറിൻ്റെ പാലത്തിനു സമീപമുള്ള ബണ്ട് തകർന്നു. പ്രദേശത്ത് വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. ഉള്ളൂർ- ആക്കുളം റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തിൽ കുടുങ്ങിയ നിരവധി വാഹനങ്ങൾ മാറ്റിയത് കെട്ടി വലിച്ചാണ്. കനത്ത മഴ വേളി പൊഴി മുറിച്ചു എന്നാൽ ഇത് മുറിക്കാൻ കാലതാമസമുണ്ടായതായും ആക്ഷേപമുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം അടച്ചിട്ടിരിക്കുകയാണ്. മഴ കനത്തതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...