ഇരുചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ അഭ്യാസപ്രകടനം നടത്തുന്നവർ നിരവധിയാണ്.
എന്നാൽ ഇങ്ങനെയുള്ള അനാസ്ഥ മൂലം ഒട്ടനവധി ദുരിതങ്ങളാണ് ഉണ്ടാകുന്നത്.
ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു.
തലച്ചോറിന് സംഭവിക്കുന്ന പരിക്കുകൾ പലതും ആശുപത്രികളിൽ എത്തിച്ചാൽ പോലും ജീവൻ രക്ഷിക്കാൻ സാധിക്കാതെയും വരുന്നുവെന്നും ആയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണെന്നും എംവിഡി വ്യക്തമാക്കുന്നു.
ഗുണനിലവാരമുള്ളതും ഐഎസ്ഐ മുദ്രയുള്ളതും ഫേസ് ഷീൽഡ് ഉള്ളതുമായ ഹെൽമെറ്റുകൾ, തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണമെന്നും എംവിഡി പറയുന്നു.
മാത്രമല്ല ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ വാങ്ങണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള ഷോക്ക് അബ്സോർബിംഗ് ലൈനിംഗ് അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു
മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നുവെന്നും എംവിഡി പറയുന്നു.
ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി മുന്നറിയിപ്പ് നൽകിയത്.