ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി.ഇത് ക്രോഡീകരിക്കാൻ അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു.നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹേമ കമ്മറ്റി റിപോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു. പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരി​ഗണിച്ചത്.അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31 ന് മുതല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയെന്നും കോടതി പറഞ്ഞു.26 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ കമ്മിറ്റിക്ക് മൊഴി നൽകിയ 5 പേർ പൊലീസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങൾ പറഞ്ഞതു പോലെയല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്നതെന്ന് മൂന്ന് പേർ പറഞ്ഞതായും എജി അറിയിച്ചു. ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...