ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടത്; സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ.

തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളും. സർക്കാരിനെ വിമർശിക്കാനില്ല.

പലരും പരാതി പറഞ്ഞ് അമ്മയിൽ നിന്ന് പുറത്തു പോയപ്പോഴും താൻ പ്രതികരിച്ചിരുന്നില്ലെന്നും സുരേഷ് ഗോപി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് മലയാള സിനിമയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതുന്നില്ല; സംവിധായകൻ വിനയൻ

15 അംഗ പവർ ഗ്രൂപ്പ്‌ ആണ് റിപ്പോർട്ട്‌ പൂർണമായും പുറത്ത് വിടാത്തതിന് കാരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌മലയാള സിനിമയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്നത്.

റിപ്പോർട്ട്‌ പുറത്ത് വന്നതോടെ അതിക്രമം നടത്തുന്നവരുടെ ബലം കുറയും.

താരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായത്തിനും വേണ്ടിയാണ് താൻ എന്നും നിന്നിട്ടുള്ളത്.

മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരട് ആയി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇന്നും പവർ ഗ്രൂപ്പ്‌ ആയി നിൽക്കുന്നു എന്നത് ഖേദകരം.

റിപ്പോർട്ട്‌ പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു.

മന്ത്രിമാർ വരെ വിഷയത്തെ ലഘൂകരിക്കുന്നു. ഇനിയും ഉറക്കം നടിക്കരുത്.

സിനിമ മാഫിയയുടെ വലിയ പീഡനങ്ങൾ താൻ ഏറ്റുവാങ്ങി.

കോൺക്ലെവ് നടത്തുന്നത് നല്ല കാര്യം, പക്ഷെ മുന്നിൽ നിൽക്കുന്നത് 15 അംഗ പവർ ഗ്രൂപ്പ്‌ ആണെങ്കിൽ കാര്യമില്ല, അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; പഠിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല; സംവിധായകൻ ബ്ലസി

ഹേമ കമ്മിറ്റി റിപ്പോർട്ട്പഠിച്ചിട്ടില്ല.പഠിക്കാതെ വാർത്ത കേട്ട് അഭിപ്രായം പറയാൻ കഴിയില്ലെന്ന് സംവിധായകൻ ബ്ലസി.

ഇക്കാര്യത്തിൽ വ്യക്തതയോടെ സംഘടനാ തലത്തിലാണ് പ്രതികരിക്കേണ്ടത്.

റിപ്പോർട്ടിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ തൻ്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല.

തൊഴിൽ സാഹചര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും ബ്ലെസി കൊച്ചിയിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...