ഹേമ കമ്മറ്റി റിപ്പോർട്ട്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ഹേമ കമ്മറ്റി റിപ്പോർട്ട്പുറത്ത് വിടാൻ വൈകിയതിലടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നുമാണ് റിട്ട് ഹർജിയിലെ ആവശ്യം.

അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിയിലുണ്ട്.

സംസ്ഥാന സർക്കാരിനെയും സി ബി ഐയും ദേശീയ വനിതാ കമ്മീഷനെയുമടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.

സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍.പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. പതിവ് പോലെ നടക്കാനിറങ്ങുമ്പോള്‍ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലില്‍ എന്തോ കടിച്ചതായി തോന്നുകയും...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി...

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ നാളെ മുതൽ

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ നാളെ മുതൽ നവംബർ 2 വരെ നടക്കും. നാളെ 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

കോട്ടയം ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള...