ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിലെ പൈതൃകകെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും.വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ പ്രകാശപൂരിതമാകുന്നതു മാനാഞ്ചിറ സിഎസ്ഐ പള്ളി, പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി എന്നിവിടങ്ങളിലാണ്. ഇതിൽ സിഎസ്ഐ പള്ളിയിലാണ് ആദ്യം വിളക്കു തെളിച്ചത്. ഉദ്ഘാടനം ഉടനുണ്ടാകും. ആദ്യഘട്ടത്തിൽ സ്ഥിരമായി വർണാഭമാകുന്ന കെട്ടിടങ്ങളിൽ ലൈറ്റ് ഹൗസ്, ടൗൺ ഹാൾ, പഴയ കോർപറേഷൻ ഓഫിസ് എന്നിവയും ഉൾപ്പെടുന്നു. പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്. പദ്ധതി ചെലവ് 4.46 കോടി രൂപ.