അഞ്ച് ലക്ഷം കോടി വില വരുന്ന ഹെറോയിൻ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായോ?

അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത അഞ്ച് ലക്ഷം കോടി വില വരുന്ന 70,772.48 കിലോ ഹെറോയിൻ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ദില്ലി ഹൈക്കോടതിയിൽ ഹർജി.

മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷനാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

2018 നും 2020 നും ഇടയിൽ പിടിച്ചെടുത്ത 70,772.48 കിലോ ഹെറോയിൻ, രേഖകളിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഹർജിയിൽ ദില്ലി ഹൈക്കോടതി കേന്ദ്രത്തിൻ്റെ നിലപാട് തേടി.

ജസ്റ്റിസ് സുബ്രമണണ്യം പ്രസാദാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ച്ചക്കകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

2018 മുതൽ 2020 വരെ രാജ്യത്ത് മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട വിവരവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു.

2018 നും 2020 നും ഇടയിൽ മൊത്തം 70,772.48 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഹരജിയിൽ പറയുന്നതയും കോടതി വ്യക്തമാക്കി.

രാജ്യാന്തര വിപണിയിൽ ഏകദേശം 5 ലക്ഷം കോടി രൂപ വിലമതിക്കുന്ന 70,000 കിലോയിലധികം ഹെറോയിൻ കാണാതായത് ദേശീയ സുരക്ഷ, സാമൂഹിക സ്ഥിരത, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു.

12.09.2022-ന്, ഹെറോയിൻ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് എൻസിആർബി നൽകിയ വിവരവും ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി നിത്യാനന്ദ് റായി നൽകിയ വിവരവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...