എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡന്‍ 2,50,385 വോട്ടിന് വിജയിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്. സിപിഐ (എം) സ്ഥാനാർഥി കെ.ജെ ഷൈന്‍ ടീച്ചര്‍ 2,31,932 വോട്ടുകൾ നേടി.

ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍ 1,44,500 വോട്ടുകളും ട്വന്റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്റണി ജൂഡി 39,808 വോട്ടുകളും ബിഎസ്പി സ്ഥാനാര്‍ത്ഥി വയലാര്‍ ജയകുമാര്‍ 1498 വോട്ടുകളും ബഹുജൻ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രതാപന്‍ 419 വോട്ടുകളും, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാനാർഥി ബ്രഹ്‌മകുമാര്‍ 412 വോട്ടുകളും നേടി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ രോഹിത് കൃഷ്ണന്‍, സന്ദീപ് രാജേന്ദ്ര പ്രസാദ്, സിറില്‍ സ്‌കറിയ എന്നിവര്‍ യഥാക്രമം 416, 752, 690 വോട്ടുകള്ളും നേടിയപ്പോൾ നോട്ടയ്ക്ക് ലഭിച്ചത് 7758 വോട്ടുകളാണ്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...