പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്.പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു.പിഎം ശ്രീയെ എതിര്‍ത്ത് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു.സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതാശനും പ്രതികരിച്ചു. പിഎം ശ്രീ വൈകിപ്പിക്കാൻ കമ്മിറ്റിയെ വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നതിന്റെ പരിമിതികളും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.അതേസമയം, കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യമുയർന്നു.പി.ജെ കുര്യനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം ഉന്നയിച്ചത്. പാർട്ടി പുന:സംഘടന അനിവാര്യമാണെന്നും ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്.സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...