ലോയേഴ്സ് ന്യൂസ് നെറ്റ്‍വർക്ക് വാട്സാപ്പ് ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് പരാതി

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ രംഗത്ത്. ലോയേഴ്സ് ന്യൂസ് നെറ്റ് വർക്ക് എന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെയാണ് ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷൻ പരാതി നൽകിയത്.അസോസിയേഷൻ വാർഷികാഘോഷത്തിനിടെയുണ്ടായ പ്രശ്നങ്ങൾ പിന്നിൽ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ ഉണ്ടെന്നാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ കത്തിൽ പറയുന്നു. സർക്കാർ അഭിഭാഷകരടക്കും ഒരു വിഭാഗം മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജഡ്ജിമാർ കൂടി ഭാഗമാകുന്നത് അനുചിതമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ വാദം.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...