പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി മുറികളിലല്ല; ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിമർശനം

ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ല. വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടര്‍.പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല.റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.കെഎന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം നടത്തി.നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പിസി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പിസി ജോര്‍ജ്ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി വിമർശിച്ചു.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...