തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിറ്റ്റ് ഹോം നടത്തിപ്പിനായി പി എസ് ജനീഷ് എന്ന വ്യക്തിക്ക് കൈമാറിയതിൽ ക്രമക്കേട് ആരോപിച്ച് ഹർജിയുമായി എത്തിയവർക്കാണ് കോടതി പിഴയിട്ടത്. തൃശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബി ജെ പി കൗൺസിലർമാർക്കും സ്വന്തം പേരിൽ പരാതി നൽകിയ അഡ്വ. കെ പ്രമോദിനുമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് 10 ലക്ഷം രൂപ പിഴയിട്ടത്.കൗൺസിലർമാർ ചേർന്ന് 5 ലക്ഷവും അഡ്വ. കെ. പ്രമോദ് 5 ലക്ഷവും കെട്ടണമെന്നാണ് ജസ്റ്റീസ് അമിത് റവാൽ, ജസ്റ്റീസ് പി വി ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

