പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസിന് നോട്ടീസ് അയച്ച് ഹൈക്കോടതി.പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹർജിക്കാരൻ പറയുന്നു. പി പി ദിവ്യ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികൾ സമ്പാദിച്ചു എന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

