കോഴക്കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.

കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്‍കിയ പുനഃപരിശോധനാ ഹർജിയിലാണ് നടപടി.

പ്രോസിക്യൂഷൻ രേഖകളേക്കാള്‍, പ്രതികള്‍ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചതെന്ന് പുനഃപരിശോധനാ ഹർജിയില്‍ ആരോപിച്ചിരുന്നു.

വിചാരണയ്ക്കു മുമ്പേ തീർപ്പുകല്പിക്കുന്ന രീതിയാണുണ്ടായത്. മൊഴികളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ സാക്ഷിക്ക് അത് വിചാരണക്കോടതിയില്‍ വിശദീകരിക്കാവുന്നതാണെന്നും അതിനുള്ള അവസരം നല്‍കിയില്ലെന്നും ഹർജിയിലുണ്ടായിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബിഎസ്പിയിലെ കെ. സുന്ദര പത്രിക നല്‍കിയിരുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികള്‍ സുന്ദരയെ തടങ്കലില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് ബദിയടുക്ക പൊലീസിന്റെ കേസ്.

പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപ വിലയുള്ള മൊബൈല്‍ ഫോണും കോഴ നല്‍കി അനുനയിപ്പിച്ച്‌ പത്രിക പിൻവലിപ്പിച്ചതായും ആരോപിക്കുന്നു.

ഈ മാസം ആദ്യവാരമാണ് കെ സുരേന്ദ്രൻ ഉള്‍പ്പെടെ മുഴുവൻ പ്രതികളെയും കാസർകോട് ജില്ല സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്.

കെ.സുരേന്ദ്രൻ നല്‍കിയ വിടുതല്‍ ഹർജി പരിഗണിച്ചായിരുന്നു ഇത്. ‘കേസ് കെട്ടിച്ചമച്ചതാണ്. പരാതിയും അന്വേഷണവും അന്തിമ റിപ്പോർട്ടും നിയമാനുസൃതമല്ല.” എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചായിരുന്നു വിധി.

Leave a Reply

spot_img

Related articles

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...