കസ്റ്റംസിൻ്റെ ഓപ്പറേഷൻ നംഖോറിനെതിരെ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം. വിഷയത്തിൽ കസ്റ്റംസ് ഇന്ന് കോടതിയിൽ മറുപടി നൽകും. മതിയായ രേഖകളുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും, വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദുൽഖർ ആവശ്യപ്പെട്ടിരുന്നു.

