കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത് നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ രണ്ട് ഹർജികളിലാണ് ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറയുക. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ താൽക്കാലിക വിസി നിയമനം. ഇത് സർവകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സർക്കാരിൻ്റെ വാദം. സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിനെയുമാണ് ചാൻലസർ നിയമിച്ചത്. 2023 ലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാൻസലറുടെ നടപടി എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.