ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് സമർപ്പിച്ച മുൻകൂര്‍ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിലവിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കോടതിയിൽ എത്തുന്ന ആദ്യ മുൻകൂർ ജാമ്യാപേക്ഷയാണിത്.
വികെ പ്രകാശിനെതിരെ യുവ തിരക്കഥാകൃത്ത് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.
ഇതിൽ കേസ് എടുക്കും മുമ്പേ തന്നെയാണ് വികെ പ്രകാശ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.