വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ലൈംഗികപീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്.
നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു. പരാതിക്കാരി ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം, അവരുടെ മൊഴി സവിശേഷ സത്യമാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
പരാതിക്കാരിയായ സ്ത്രീ ഒരു പുരുഷനെതിരെ ലൈംഗികാതിക്രമ ആരോപണം തെറ്റായി ഉന്നയിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ, പോലീസിന് കണ്ടെത്താനായാല്‍, സ്ത്രീക്കെതിരെയും നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു
പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം എന്നും ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭയപ്പെടേണ്ട എന്നും കോടതി പറഞ്ഞു. പൂർണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഹൈക്കോടതി പറഞ്ഞു.പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്.