പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ സർവകലാശാലകളും സർവ്വകലാശാല യൂണിയനുകളും ഏറ്റവും മനോഹരമായി സംഘടിപ്പിക്കുന്ന മത്സരങ്ങളാണ് ഇവ.

കേരളത്തിൻ്റെ അഭിമാന മേളകളാണ് അതിനെ ഇത്തരത്തിൽ കളങ്കപ്പെടുത്താൻ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് ഇത്തരം മേളകൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്.

വിദ്യാർത്ഥികൾ മികച്ച രീതിയിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഇതിൽ സാമൂഹ്യവിരുദ്ധരായ ആളുകൾ നുഴഞ്ഞ് കയറി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ മാതൃകപരമായി നടപടി സ്വീകരിക്കണം എന്നും മന്ത്രി ചൂണ്ടികാട്ടി.

അതെസമയം കലോത്സവത്തിലെ കോഴ ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്താൻ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.

കേരള സർവ്വകലാശാല കലോത്സവത്തിലെ പ്രോഗ്രം കമ്മറ്റി കൺവീനറാണ് പരാതി നൽകിയത്.

വാട്സ്ആപ്പ് ചാറ്റും, ഓഡിയോ ക്ലിപ്പും അടക്കമാണ് പരാതി നൽകിയത്.

കേസിലെ ഇടനിലക്കാരൻ മറ്റ് സർവകലാശാലകളിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...