ലോക്സഭ തിരഞ്ഞെടുപ്പ് 2024-ന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അലക്സ് വർഗീസ് ഐ.എ.എസ്. 23.04.2024-ന് നടത്തിയ വാർത്ത സമ്മേളനത്തിലെ പ്രധാന ഭാഗങ്ങൾ ചുവടെ.
ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി. എസ്. രാധേഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, സീനിയർ സൂപ്രണ്ട് എസ്. അൻവർ, അഡീഷണൽ എസ്.പി. എസ്. ടി സുരേഷ് കുമാർ, തിരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ടി. എ ഗ്ലാഡ്വിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2024-നായുള്ള ജില്ലയിലെ ഒരുക്കങ്ങൾ പൂർണമായതായി ജില്ല കളക്ടർ അറിയിച്ചു.
ഏപ്രിൽ 26-ന് രാവിലെ ഏഴ് മണിമുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്.
ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി (കൊല്ലം)എന്നിങ്ങനെ മണ്ഡലങ്ങളും മാവേലിക്കര ലോക്സഭ മണ്ഡല പരിധിയിൽ ചങ്ങനാശ്ശേരി(കോട്ടയം), കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ (കൊല്ലം), കൊട്ടാരക്കര (കൊല്ലം), പത്തനാപുരം (കൊല്ലം) എന്നിങ്ങനെ മണ്ഡലങ്ങളുമാണുള്ളത്. ആലപ്പുഴ മണ്ഡലത്തിൽ 11 സ്ഥാനാർഥികളും മാവേലിക്കര മണ്ഡലത്തിൽ ഒൻപത് സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തിൽ 14,00,083 വോട്ടർമാർ
ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ 14,00,083 വോട്ടർമാരാണ് ഉള്ളത്. 7,26,008 സ്ത്രീ വോട്ടർമാരും 6,74,066 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. അരൂർ- 1,97,441 ചേർത്തല- 2,11,067 ആലപ്പുഴ- 1,98,199, അമ്പലപ്പുഴ- 1,75,048, ഹരിപ്പാട്- 1,92,559, കായംകുളം- 2,11,121, കരുനാഗപ്പള്ളി- 2,14,648 വോട്ടർമാർ.
മാവേലിക്കര മണ്ഡലത്തിൽ 13,31,880 വോട്ടർമാർ
മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ 13,31,880 വോട്ടർമാരാണ് ഉള്ളത്. 7,01564 സ്ത്രീ വോട്ടർമാരും 6,30,307 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
ചങ്ങനാശ്ശേരി- 1,72,621, കുട്ടനാട്- 1,63,242, മാവേലിക്കര- 2,03,405, ചെങ്ങന്നൂർ- 2,01,481, കുന്നത്തൂർ- 2,05,559, കൊട്ടാരക്കര- 2,00,934, പത്തനാപുരം- 1,84,638 വോട്ടർമാർ.
ആദ്യമായി വോട്ട് ചെയ്യുന്നവർ 42,721
ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി 18,19 പ്രായപരിധിയിൽ ഉൾപ്പെടുന്ന 42,721 പുതിയ വോട്ടർമാരാണുള്ളത്. ആലപ്പുഴ മണ്ഡലത്തിലെ 23,898 പുതിയ വോട്ടർമാരിൽ 11839 സ്ത്രീകളും 12059 പുരുഷന്മാരുമാണുള്ളത്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്
അരൂർ: സ്ത്രീ-1414, പുരുഷൻ-1378
ചേർത്തല: സ്ത്രീ-1809, പുരുഷൻ-1955
ആലപ്പുഴ: സ്ത്രീ-1541, പുരുഷൻ-1560
അമ്പലപ്പുഴ: സ്ത്രീ-1506, പുരുഷൻ-1459
ഹരിപ്പാട്: സ്ത്രീ 1691, പുരുഷൻ 1781
കായംകുളം: സ്ത്രീ-1925, പുരുഷൻ-2001
കരുനാഗപ്പള്ളി: സ്ത്രീ-1953, പുരുഷൻ-1925
മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ 18,823 പുതിയ വോട്ടർമാരിൽ 9248 സ്ത്രീ വോട്ടർമാരും 9575 പുരുഷ വോട്ടർമാരുമാണ്. പുതിയ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്.
ചങ്ങനാശ്ശേരി: പുരുഷൻ-1156, സ്ത്രീ-1110
കുട്ടനാട്: സ്ത്രീ-1331, പുരുഷൻ-1345
മാവേലിക്കര: സ്ത്രീ-1419, പുരുഷൻ-1421
ചെങ്ങന്നൂർ: സ്ത്രീ-1233, പുരുഷൻ 1348
കുന്നത്തൂർ: സ്ത്രീ-1526, പുരുഷൻ-1548
കൊട്ടാരക്കര: സ്ത്രീ-1454, പുരുഷൻ-1521
പത്തനാപുരം: സ്ത്രീ-1175, പുരുഷൻ-1236
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം- സെന്റ് ജോസഫ്സ് കോളജ്, എച്ച്.എസ്.എസ.് ആൻഡ് എച്ച്.എസ്. ആലപ്പുഴ. മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം- ബിഷപ്പ് മൂർ കോളജ്, മാവേലിക്കര.
2614 പോളിങ് സ്റ്റേഷനുകൾ
ജില്ലയിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്റ്റേഷനുകളാണുള്ളത്.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ 1333 പോളിംഗ് സ്റ്റേഷനുകളും മാവേലിക്കര മണ്ഡലത്തിൽ 1281 പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും.
ഓരോ നിയോജക മണ്ഡലത്തിലും ഒരു മാതൃക പോളിംഗ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് സ്റ്റേഷനും ഉണ്ട്.
മാതൃക പോളിംഗ് സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയർ, എല്ലാ വോട്ടർമാർക്കും ലൈറ്റ് റിഫ്രഷ്‌മെന്റ്, മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
4,102 പോളിംഗ് ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് ജോലികൾക്കായി 4,102 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2,051 വീതം പ്രിസൈഡിങ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും പ്രവർത്തിക്കും.
20 ശതമാനം ഉദ്യോഗസ്ഥർ റിസർവിലുണ്ട്.
മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചു
ജില്ലയിലെ 39 പ്രശ്നബാധിത പോളിംഗ് ബൂത്തുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. 161 സെക്ടർ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന, സംസ്ഥാന പോലീസ് എന്നിവരുടെ സേവനമുണ്ടാകും. ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളിൽ സെൻട്രൽ ആംഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ(സി.എ.പി.ഫ്.) സേവനം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ 151 സെൻസിറ്റീവ് ബൂത്തുകൾ ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലാണ്.
ക്രിട്ടിക്കൽ ബൂത്തുകളുടെ പ്രവേശന കവാടത്തിലും അകത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സുരക്ഷിതമായ വോട്ടെടുപ്പിനായി വെബ്കാസ്റ്റിംഗ് സംവിധാനവുമുണ്ട്.
ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2044 വീതം ബാലറ്റ് യൂണിറ്റുകളും 2044 കൺട്രോൾ യൂണിറ്റുകളും 2213 വിവിപാറ്റ് എന്നിവയാണുള്ളത്.
20 ശതമാനം വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 30 ശതമാനം വിവിപാറ്റും അധികമായി കരുതിയിട്ടുണ്ട്. തകരാറുകൾ പരിഹരിക്കാൻ ഭെൽ എഞ്ചിനിയർമാരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണം 85 ശതമാനത്തിലധികം പൂർത്തിയായി. ഇന്നോടെ(23) നൂറ് ശതമാനം വിതരണം പൂർത്തിയാകും.
പ്രത്യേക വിഭാഗത്തിന് സൗജന്യ യാത്ര
തിരഞ്ഞെടുപ്പ് ഭിന്നശേഷി, വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് പോളിങ് സ്റ്റേഷനുകളിൽ എത്തുന്നതിന് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ റാമ്പ് സൗകര്യം, വീൽ ചെയർ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മേൽ പ്രായമുള്ളവർക്കും തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് തിരികെ പോകാൻ പൊതുഗതാഗതത്തിൽ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര അനുവദിക്കും.
പോളിംഗ് ദിവസം പി.എച്ച്.സി, സി.എച്ച്.സി എന്നിവയുടെ പ്രവർത്തനം ആറുമണിവരെ നീട്ടും.
ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം പോളിംഗ് ബൂത്തിന് സമീപം ഒരുക്കും.
തിരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ എത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വോളന്റേഴ്സിന്റെ സേവനം ലഭ്യമാക്കും.
മെഡിക്കൽ കിറ്റ്, വെള്ളം, പ്രത്യേക ക്യൂ, വെയിൽ ഏൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തും.
വിതരണ സ്വീകരണ കേന്ദ്രങ്ങൾ
അരൂർ- എൻ.എസ്.എസ്, പള്ളിപ്പുറം
ചേർത്തല- സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല
ആലപ്പുഴ- എസ്.ഡി.വി. ഗേൾസ് എച്ച്.എസ്.എസ്., ആലപ്പുഴ
അമ്പലപ്പുഴ- സെന്റ് ജോസഫ്സ്, എച്ച്.എസ്., ആലപ്പുഴ
കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം
ഹരിപ്പാട്- ഗവ. ബോയ്സ് എച്ച്.എസ്.എസ്., ഹരിപ്പാട്
കായംകുളം- ടി.കെ.എം.എം. കോളജ്, നങ്ങ്യാർകുളങ്ങര
മാവേലിക്കര- ബിഷപ്പ്് ഹോഡ്ജസ് എച്ച്.എസ്.എസ്., മാവേലിക്കര
ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ
ഇത്തവണ ആദ്യമായി ഇൻലാൻഡ് ഫ്‌ളയിങ് സ്‌ക്വാഡ്
തിരഞ്ഞെടുപ്പ് കാലത്തെ നിരീക്ഷണത്തിനായി 54 ഫ്‌ളൈയിങ് സ്‌ക്വാഡ്, അതിർത്തികളിൽ 81 സ്റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്, ഒമ്പത് വീഡിയോ സർവൈലൻസ് ടീം, കുട്ടനാടൻ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി ഇൻലാൻഡ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് എന്നിവ പ്രവർത്തിച്ചു.
പരസ്യ പ്രചാരണം നാളെ (24) വൈകീട്ട് ആറ് വരെ
ഏപ്രിൽ 24-ന് വൈകീട്ട് ആറ് മണിക്ക് തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കും. പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല.
3000-ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ല പോലീസ് മേധാവി
പോളിങ് ബൂത്തിലേക്ക് ഏകദേശം 3000 അധികം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി.
ജില്ല അതിർത്തികളിൽ കേന്ദ്ര സേനയുമായി ചേർന്ന് ശക്തമായ വാഹന പരിശോധനകൾ നടത്തി വരുകയാണ്.
ഇലക്ഷൻ പ്രഖ്യപിച്ചതിനു ശേഷം ഇലക്ഷൻ നടപടികൾക്ക് വിഘാതമാകുമെന്ന് കണ്ടത്തിയ 1000 അധികം പേർക്കെതിരെ 107 സി.ആർ.പി.സി, കാപ്പ പ്രകാരം റിപ്പോർട്ട് നൽകി മുൻകരുതൽ നടപടികയെടുത്തു.
2500 ൽ അധികം വാറൻറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ പൂർത്തിയാക്കി്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയെകൂടി ഉൾകൊള്ളിച്ചുകൊണ്ട് എല്ലാ പോലീസ് സ്റ്റേഷൻ അതിർത്തികളിലും റൂട്ട് മാർച്ചുകൾ, പോയിന്റ് പട്രോളിങ്, വാഹന പരിശോധനകൾ നടത്തി വരികയാണ്.
മദ്യ, മയക്കുമരുന്ന് റെയിഡുകൾ ശക്തമാക്കിയതിൽ 1250 അബ്കാരി കേസുകളും 620 ലഹരി വിരുദ്ധ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിൽ നിലവിലുണ്ടായിരുന്ന 213 ലൈസൻസ്ഡ് ആംസിൽ ബാങ്ക്, സ്‌പോർട്സ് എന്നിവയ്ക്ക് ഉപയോഗിക്കുന്നത് ഒഴികെ ബാക്കി എല്ലാ ആയുധങ്ങളും സ്റ്റേഷനുകളിൽ അംഗികൃത ആർമറികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഇ.വി.എം വിതരണ കേന്ദ്രങ്ങളിൽ നിന്നും ബൂത്തിലേക്കും വോട്ടിങ് കഴിഞ്ഞു കൗണ്ടിങ് സെന്ററുകളിലേക്കുമുള്ള വോട്ടിങ് മെഷീനുകൾ അടക്കമുള്ള പോളിങ് ഉപകരണങ്ങളുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയ്ക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരുടെയും വാഹനകളുടെയും സുരക്ഷാ പ്ലാനുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്
കൊട്ടിക്കലാശം നിരീക്ഷണത്തിന് ഡ്രോൺ
24ന് ആറുമണിവരെ നടക്കുന്ന കൊട്ടിക്കലാശം സംബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഡ്രോൺ ഉൾപ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.