പുഷ്പ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

2021 റിലീസായ പുഷ്പ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുഷ്പ2 ദ റൂള്‍ ഒരുങ്ങുകയാണ്. ടോളിവുഡ് താരം അല്ലു അർജുൻ നായകനായി എത്തി തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു പുഷ്പ.

അതിന്റെ കാത്തിരിപ്പിലാണ് ജനങ്ങൾ. ചിത്രത്തിലെ ആദ്യത്തെ ഗാനം മെയ് ആദ്യവാരത്തില്‍ പുറത്തിറങ്ങും എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. ചന്ദ്ര ബോസാണ് ഗാനം എഴുതിയിരിക്കുന്നത്.

200 കോടി രൂപയുടെ റെക്കോർഡ് ബ്രേക്കിംഗ് പ്രീ-റിലീസ് കരാറിലാണ് പുഷ്പ 2 ഉത്തരേന്ത്യൻ തിയറ്റർ അവകാശം ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണ്.

പ്രീ-റിലീസ് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഓള്‍ ടൈം റെക്കോഡാണ് 200 കോടി.

തിയറ്റർ അവകാശം സ്വന്തമാക്കാൻ അനിൽ 200 കോടി രൂപ മുൻകൂറായി പൂര്‍ണ്ണമായും നല്‍കിയാണ് ചിത്രം വിതരണത്തിന് എടുക്കുന്നത്.

അതേ സമയം നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭമാണ് ഈ ഡീല്‍ എന്നാണ് ടോളിവുഡിലെ സംസാരം.

Leave a Reply

spot_img

Related articles

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി...

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ...

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഏറെ ചർച്ച ചെയ്യപ്പെടുകയും , മികച്ച വിജയം നേടുകയും ചെയ്ത ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി....

തീയേ തലൈവിയേ… ഓട്ടം തുള്ളലിലെ രണ്ടാമതു വീഡിയോ സോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ...