സ്‌ഫോടക വസ്തു കണ്ടെത്തി

കുന്നംകുളം ചിറ്റഞ്ഞൂരില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി.

പ്രധാനമന്ത്രി കുന്നംകുളത്ത് സന്ദര്‍ശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ സ്‌കൂളിന് സമീപത്ത് നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്.

കുഴിമിന്നിയോട് സാമ്യമുള്ള സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്.

വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് ഇത്.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവ് സ്‌ഫോടക വസ്തുവുമായി നടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ബോംബ് സ്‌ക്വാഡെത്തി സ്‌ഫോടക വസ്തു സമീപത്തെ പാടത്തേക്ക് മാറ്റി.

സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് സംശയിക്കുന്ന സ്ഥലവും സമീപ പ്രദേശങ്ങളിലും സ്‌ക്വാഡിലെ സ്‌നിപ്പര്‍ ഡോഗിനെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദര്‍ശിക്കാനിരിക്കെ മേഖലയില്‍ പോലീസ് വലിയ രീതിയിലുള്ള സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കി വരികയാണ്.

ഇതിനിടെയുണ്ടായ സംഭവത്തെ വലിയ പ്രധാന്യത്തോടയാണ് പോലീസ് കാണുന്നത്.

Leave a Reply

spot_img

Related articles

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു.പാലക്കാട് മുണ്ടൂരിലാണ് സംഭവം.സ്വദേശി മണികണ്ഠനാണ് തലയ്ക്കടിയേറ്റ് മരിച്ചത്. അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. കേസില്‍...

ഓണ്‍ലൈന്‍ ട്രേഡിങ്ങ്; 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ്...

വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട

വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാസര്‍കോട് സ്വദേശികളില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ പിടികൂടി. ചെര്‍ക്കള സ്വദേശികളായ ജാബിര്‍, മുഹമ്മദ് എന്നിവരില്‍ നിന്നാണ്...

എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; വടിവാൾ കാണിച്ച് ഭീഷണി

മലപ്പുറം എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത...