ഹിന്ദു-മുസ്ലിം വിവാഹം മുസ്ലീം നിയമപ്രകാരം സാധുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി:മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം മുസ്ലീം വ്യക്തിനിയമപ്രകാരം സാധുതയുള്ളതല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു.


അവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായാലും “ക്രമവിരുദ്ധം” ആയി കണക്കാക്കുമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.

പോലീസ് സംരക്ഷണത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന ഹിന്ദു-മുസ്ലിം ദമ്പതികളുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.

വിവാഹം നടന്നാൽ സമൂഹം തങ്ങളെ അകറ്റിനിർത്തുമെന്ന് യുവതിയുടെ കുടുംബം ഹർജി നൽകിയിരുന്നു.

1954ലെ സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം മിശ്രവിവാഹം രജിസ്റ്റർ ചെയ്യാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളി.

മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരായാലും മുസ്ലീം നിയമപ്രകാരം ക്രമരഹിതമായ വിവാഹമായി കണക്കാക്കുമെന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...