അടൂരിൽ ലോറിയിൽ നിന്നും ഹിറ്റാച്ചി തെന്നി റോഡിലേക്ക് മറിഞ്ഞു

ഇന്ന് വൈകിട്ട് ആറരയോടെ അടൂർ ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം ഇട റോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ നിന്നുമാണ് ഹിറ്റാച്ചി റോഡിലേക്ക് തെന്നി വീണത്. ഏറെ തിരക്കുള്ള ബൈപാസിൽ ആ സമയം മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി . അടൂരിൽ നിന്നും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് അരമണിക്കൂറോളം പരിശ്രമിച്ചാണ് ഹിറ്റാച്ചി റോഡിൽ നിന്നും നീക്കം ചെയ്തത്. റോഡിൽ വീണ ഓയിൽ, പൊട്ടിയ ചില്ലുകൾ മണ്ണ് എന്നിവ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിക്കാനായത്.ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

spot_img

Related articles

ദേശീയപാതയിലെ തകര്‍ച്ച സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി

പാതാളഗര്‍ത്തങ്ങളായ ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത, അഴിമതി, അതിവേഗം പണിതീര്‍ക്കാനുള്ള സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന്...

പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ അറിയേണ്ടതെന്തെല്ലാം? രജിസ്‌ട്രേഷന്‍ മെയ് 23 മുതൽ

2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 23 മുതല്‍ ആരംഭിക്കും. 2023 ഏപ്രില്‍...

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച്‌ ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന്...

ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.രാഷ്ട്രീയ...