വൈദികനെ ഇടിപ്പിച്ച കേസ്; കോടതിയുടെ ജാമ്യം

പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 10 പേർക്ക് ജാമ്യം

ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് ജാമ്യം അനുവദിച്ചത്.

പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാതലമില്ല, പരിക്കേറ്റ വൈദികനോട് മുൻവൈരാഗ്യമില്ല, ഗൗരവതരത്തിലുള്ള പരിക്കില്ല എന്നി കാര്യങ്ങൾ പരിഗണിച്ചാണ് കോടതി നടപടി.

പ്രതി ചേർത്ത പ്രായപൂർത്തിയായ മറ്റ് 17 പേരുടെ ജാമ്യം
കോട്ടയം സെഷൻസ് കോടതി നാളെ പരിഗണിക്കും

കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പൂഞ്ഞാർ സെൻ്റ് മേരിസ് ഫൊറോനാ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ്. തുടർന്ന് പരിക്കേറ്റ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പോലീസ്
കേസെടുത്തത്

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...