എച്ച്‌എംപിവി : നിലവില്‍ ആശങ്ക വേണ്ടെന്ന് നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍

ഇന്ത്യയിൽ എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍. ജലദോഷത്തിനു കാരണമാകുന്ന ശ്വാസകോശ സംബന്ധമായ വൈറസുകളെപ്പോലെയാണ് എച്ച്‌എംപിവിയുമെന്ന് സെന്‍റർ ഡയറക്‌ടർ ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.

വൈറസ് കാരണം കുട്ടികള്‍ക്കും പ്രായമായവർക്കും പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇതു പകരാം. ഈ വൈറസിന്‍റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ്.

എച്ച്‌എംപിവി രോഗത്തിനെതിരേയുള്ള ശരീരത്തിന്‍റെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണു കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം.

Leave a Reply

spot_img

Related articles

അമിത മദ്യപാനം മൂലം വിശാൽ അസുഖബാധിതനായെന്ന് യുട്യൂബർ, സെഗുവാരക്കെതിരെ കേസ്

നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ...

സ്വാഭാവിക പൗരത്വത്തിന് ദിവസങ്ങള്‍ മാത്രം; അമേരിക്കയില്‍ സിസേറിയന് തിരക്ക്

യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ്...

GSLV F-15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ഈ മാസം 29ന് നടക്കും. GSLV F-15 ദൗത്യമാണ് രാവിലെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ്...

‘ആരോഗ്യ നില മോശം’; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ നിലമ്പൂർ നോർത്ത് ഡി എഫ് ഒ...