കോവിഡിനു സമാനമായി എച്ച്‌എംപിവി വൈറസ് ചൈനയില്‍ പടരുന്നു

കോവിഡിനു സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടുകളില്‍ പറയുന്നു.

അജ്ഞാത വൈറസ് അതിവേഗമാണു പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളും പ്രായമായവരുമാണ് രോഗികളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗനിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്‌എംപിവി. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൈനയില്‍ വൈറസ് ബാധയേറ്റ് നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Leave a Reply

spot_img

Related articles

അമിത മദ്യപാനം മൂലം വിശാൽ അസുഖബാധിതനായെന്ന് യുട്യൂബർ, സെഗുവാരക്കെതിരെ കേസ്

നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ...

സ്വാഭാവിക പൗരത്വത്തിന് ദിവസങ്ങള്‍ മാത്രം; അമേരിക്കയില്‍ സിസേറിയന് തിരക്ക്

യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ്...

GSLV F-15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ഈ മാസം 29ന് നടക്കും. GSLV F-15 ദൗത്യമാണ് രാവിലെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ്...

‘ആരോഗ്യ നില മോശം’; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ നിലമ്പൂർ നോർത്ത് ഡി എഫ് ഒ...