വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടാൻ തേന്‍ സൂപ്പറാ..

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബര്‍ എന്നിവയാൽ സമ്പന്നമാണ് തേന്‍.

അതിനാല്‍ തന്നെ മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍.

തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്.

വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി കൂട്ടാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

കൂടാതെ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനും ജലാംശം നിലനിര്‍ത്താനും ഇവ സഹായിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എൻസൈമുകൾ തേനിൽ അടങ്ങിയിട്ടുണ്ട്.

അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ സഹായിക്കും.

പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ സഹായിക്കും.

Leave a Reply

spot_img

Related articles

‘പ്രതിമാസം 30 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം ജി സുധാകരന് നൽകാം’; വെല്ലുവിളിച്ച് കെ.വി തോമസ്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന് മറുപടിയുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. തനിക്ക് അർഹതപ്പെട്ട പെൻഷനാണ് ലഭിക്കുന്നത്....

കണ്ണൂരിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ; നാട്ടുകാർക്ക് നേരെ ബൈക്ക് ഓടിച്ചുകയറ്റാൻ ശ്രമം

കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രതികളെ...

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ. വനിതാ ഉടമസ്ഥതയിലുള്ള ഗോൾഫ് കമ്പനിയായ ‘180 ഗോൾഫാ’ണ് വനിതകൾക്കായുള്ള മത്സരം സംഘടിപ്പിക്കുന്നത്. 13, 20, 27...

ദൈവത്താൻ കുന്ന് – സിനിമയുടെ ചിത്രീകരണം പൂർത്തിയായി

ദേശീയ അവാർഡ് നേടിയ ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ബേബി മാത്യു സോമതീരവും ജോഷി...