രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ രണ്ട് സ്പൂണ്‍ പാലുമായി ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി പലപ്രാവശ്യം തേച്ചുപിടിപ്പിക്കുക.
15 മിനിറ്റിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുക.
ഇടയ്ക്കിടെ ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കുമെന്ന് ഉറപ്പ്.
സൂര്യൻ്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തേന്‍ മതി.
വെയിലേറ്റു വന്നാല്‍ ഉടന്‍ അല്പം തേന്‍ മുഖത്ത് പുരട്ടുക. കരുവാളിപ്പ് മാറും.
ഒരു സ്പൂണ്‍ തേനും, രണ്ട് സ്പൂണ്‍ ബദാം പൊടിച്ചതും, കാല്‍സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക.
ഈ മിശ്രിതം മുഖത്ത് അമര്‍ത്തിത്തേയ്ക്കുക.
അഞ്ചുമിനിറ്റ് ഇങ്ങനെ സ്ക്രബ്ചെയ്തിട്ട് വെള്ളത്തില്‍ കഴുകിക്കളയുക.