രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്

തനിക്കെതിരായ അധിക്ഷേപത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബർ ആക്രമണത്തിന് കാരണക്കാരൻ രാഹുല്‍ ആണെന്നും അവർ പറഞ്ഞു. അതിനാല്‍ നിയമപടിയുമായി മുന്നോട്ട് പോകുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അവർ പറഞ്ഞു. ഹണി റോസിന്റെ പരാതി ഇങ്ങനെ

‘പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തില്‍ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വർ ചെയ്യുന്നത് .

ഇന്ത്യൻ നിയമവ്യവസ്ഥയില്‍, Indian Constitution: Guarantees the right to make choices about one’s attire. Indian Constitution: Protects an individual’s right to privacy and personal autonomy, which encompasses the right to choose what to wear. Indian Penal Code (IPC): Doesn’t have any specific provisions restricting or regulating clothing choices. ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എൻ്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച്‌ എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങള്‍ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എൻ്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍, അശ്ലീല, ദ്വയാർത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കള്‍ ആണ്.

കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികള്‍ ആണ് തുടർച്ചയായി രാഹുല്‍ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്.

താങ്കളും താങ്കള്‍ പിന്തുണക്കുന്ന ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിന്റെ ഭാഗം ആണ്. എൻ്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എൻ്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.

Insulting or making derogatory comments about a woman’s dressing in public, including on social media considered as a form of harassment or cyberbullying, which is punishable under various laws in India.Cyberbullying especially when orchestrated by a person or PR agency is considered as a form of organized crime in India.Using public media to trigger a cyber attack on someone based on their appearance or dressing is also an organized crime.

രാഹുല്‍ ഈശ്വർ മാപ്പർഹിക്കുന്നില്ല. ഹണി റോസ് വർഗീസും കുടുംബവും’, പോസ്റ്റില്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട...

തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴയ്ക്കു സാധ്യത

തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. തിരുവനന്തപുരം, കൊല്ലം,...

കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് തിരി തെളിയും

പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ തിരി തെളിയും. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന്...

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...