ഹോട്ടലില്‍ മലയാളി യുവ നടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍

ഹോട്ടലില്‍ മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ജീവനക്കാരൻ പിടിയില്‍.നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോലീസിന്റെ പിടിയിലായത്.കോളജ് വിദ്യാർത്ഥിയായ ഇയാള്‍ ഹോട്ടലില്‍ പാർട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാത്രി ചെന്നൈയിലെ ടി. നഗറിലുള്ള പ്രമുഖ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ മുറിയിലെ ഇന്റർകോം ഫോണ്‍ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനാണ് സയിദ് അഫ്രീദി മുറിയിലെത്തിയത്.ഫോണ്‍ നന്നാക്കിയ ശേഷം നടിയോട് സെല്‍ഫി എടുക്കാൻ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നടിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി. നടി ബഹളം വെച്ചതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടി ഹോട്ടല്‍ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. നടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...