ഭക്ഷ്യ വിഷബാധ; 15ലേറെ പേർ ആശുപത്രിയില്‍

വർക്കലയിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ.

ഭക്ഷ്യവിഷബാധയെ തുടർന്ന് 15ല്‍ ഏറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വർക്കലയില്‍ ഉള്ള സ്പൈസി റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സ്പൈസി റസ്റ്റോറന്റ് തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമായതിനെ തുടർന്ന് ഹോട്ടല്‍ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടക്കുകയായിരുന്നു

ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് 15ലേറെ പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചതോടെ നഗരസഭ ഹെല്‍ത്ത് സ്ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് റസ്റ്റോറന്റ് പൂട്ടുകയും ചെയ്തു.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....