ഈരാറ്റുപേട്ട തീക്കോയിയിൽ വീടിനു തീപിടിച്ചു വൻ നാശനഷ്ടം.. കീരിയാനിക്കൽ സാബുവിന്റെ വീടാണ് കത്തിയത്..ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.വീട്ടിലെ മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു.രാവിലെ 9 മണിയോടെയാണ് സംഭവം.ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവ സമയത്ത് വീട്ടിൽ മൂന്നു ഗ്യാസ് കുറ്റികൾ ഉണ്ടായിരുന്നെങ്കിലും അടുത്ത വീട്ടിലെ ആളുകൾ എത്തി മാറ്റിയതിനാൽ അപകടം ഒഴിവായി.അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല..

