ഇടമലക്കുടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട് കാട്ടാന തകര്‍ത്തു

ഇടമലക്കുടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീടു കാട്ടാന തകര്‍ത്തു. പ്രസിഡൻ്റ് ഈശ്വരിയും ഭര്‍ത്താവ് രാജനും ശബ്ദം കേട്ട് മുന്‍ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് ഷെഡ്ഡു കുടിയിലിറങ്ങിയ ഒറ്റയാന്‍ വീടു തകര്‍ത്തത്. പ്രസിഡൻ്റും ഭര്‍ത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പഞ്ചായത്തിൻ്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള ഷെഡ്ഡുകുടിയില്‍ മണ്ണും കമ്പും ഉപയോഗിച്ചു നിര്‍മിച്ച വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

അടുക്കള ഭാഗം തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. ഒറ്റയാനെ കണ്ടതോടെ ഇവര്‍ മുന്‍വാതില്‍ വഴി പുറത്തേക്ക് ഓടി. അയല്‍വാസികള്‍ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...