മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു

എറണാകുളം പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസനാ(62)ണ് മരിച്ചത്.
സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങുമ്ബോള്‍ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.

കോണത്തുപുഴയുടെ അരികില്‍ പുല്ല് ചെത്തി വള്ളത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു.

മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വള്ളം മറിഞ്ഞു.

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണുണ്ടായത്.

കൊച്ചി ജനറല്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരനാണ് സരസന്‍.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭാര്യ: ജയന്തി. മകന്‍: അക്ഷയ്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...