ജപ്പാനിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കാം…

ജപ്പാനിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകളെ പറ്റി (അകിയ) കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാർത്താ പ്രാധാന്യമുണ്ടായത്.

ഈ വാർത്തയുടെ വിശകലനത്തോടൊപ്പം നമ്മുടെ കേരളത്തിലെ സ്ഥിതി കൂടി താരതമ്യം ചെയ്ത് ഒരു അപഗ്രഥനം നടത്തുകയാണ് മുരളി തുമ്മാരുകുടി.

അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇവിടെ വായിക്കാം.

ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ, കേരളത്തിലെ ഒഴിയുന്ന വീടുകൾ…


ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം?

റാഡിക്കൽ ആയ സംഭവം ഒന്നുമല്ല.

ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്.

ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാനിൽ 1960 കളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി.

എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി.

ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് എഴുപത് വയസ്സിൽ താഴെ എന്നുള്ളതിൽ നിന്നും തൊണ്ണൂറിന് മുകളിലേക്ക് ഉയർന്നത് കൊണ്ട് കുറച്ചു നാൾ കൂടി ജനസംഖ്യ കുറവ് അനുഭവപ്പെട്ടില്ല.

എന്നാൽ 2008 ന് ശേഷം ജനസംഖ്യ കുറഞ്ഞു തുടങ്ങി.

2008 ലെ ജനസംഖ്യയെക്കാൾ ഏകദേശം 25 ലക്ഷം ആളുകൾ ഇപ്പോൾ ജപ്പാനിൽ കുറവാണ്.

ഇത് ജപ്പാന്റെ മാത്രം കഥയല്ല. ഏറെ താമസിയാതെ കേരളത്തിലും ഇതാണ് സംഭവിക്കാൻ പോകുന്നത്.

കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു.

അതേസമയം തന്നെ നമ്മുടെ ആയുർദൈർഘ്യം വർദ്ധിച്ചുവന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ല.

ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷൻ അനുസരിച്ച് തന്നെ 2035 ആകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും.

ഒപ്പം അടുത്തയിടെയുള്ള കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെൻഡ് കൂടി കണക്കിലെടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ ആകാനും മതി.

2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

2030 ആകുന്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

കേരളത്തിൽ ഭൂമിയുടെ വില കുറയും എന്ന് ഞാൻ ഇടക്കിടക്ക് പറയുന്പോൾ ‘വീടുണ്ടാക്കാൻ’ ഉള്ള ഭൂമിയുടെ വില കുറയുന്നില്ല എന്ന് ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്.

പൊതുവെ അത് ശരിയുമാണ്. പക്ഷെ ജനസംഖ്യ കുറഞ്ഞു തുടങ്ങുകയും കൂടുതൽ വീടുകൾ അടഞ്ഞു കിടക്കുകയും ചെയ്യുന്പോൾ അതും മാറും.

ഇപ്പോൾ തന്നെ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡ് കാണാനുണ്ട്.

മുരളി തുമ്മാരുകുടി

Leave a Reply

spot_img

Related articles

അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് വൻ നികുതി ഏർപ്പെടുത്തി ട്രംപ്; ഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി

പുതിയ നികുതി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇനി മുതൽ നാട്ടിലേക്ക് പണം അടക്കണമെങ്കിൽ ഇന്ത്യക്കാരുൾപ്പെടയുള്ളവർ...

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്.നരേന്ദ്രമോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിലെ ത്തിൽ സൈനികരുമായി...

പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്

പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്.പതിറ്റാണ്ടുകള്‍ നീണ്ട സംഘർഷവും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും പ്രക്ഷോഭകരെ ദുരൂഹമായി കാണാതാകുന്നതും...

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

വമ്പൻ പ്രഖ്യാപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിപ പര്യടനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ.ഏറ്റവും ഒടുവിലായുള്ള ട്രംപിന്റെ വമ്പൻ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്നതാണ്.അമേരിക്കൻ...