പറവൂർ: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഏഴിക്കര ചേലാട്ട് ആൻ്റണിയുടെ ഭാര്യ നിവ്യ (33)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. ഭർത്താവ് ആൻ്റണിയും മക്കളും പുറത്തുപോയി തിരികെ വന്നപ്പോൾ നിവ്യയെ വീട്ടിൽ കണ്ടില്ല.
ഇവർ പുറത്തേക്ക് പോകുന്ന സമയത്ത് കിണറിന് സമീപം വസ്ത്രങ്ങൾ കഴുകുകയായിരുന്നു നിവ്യ.
തുടർന്ന് ആൻ്റണിയും മാതാവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉപയോഗ ശൂന്യമായ കിണറ്റിൽ നിവ്യയെ കണ്ടത്.
ഫിക്സ് രോഗവും, മറ്റ് ചില ശാരീരിക ബുദ്ധിമുട്ടുകളും നിവ്യക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് എന്തെങ്കിലും ശാരീരിക വിഷമതകൾ ഉണ്ടായപ്പോൾ കിണറിന്‍റെ വശത്തു നിന്നും താഴേക്ക് വീണതാകാനാണ് സാധ്യത എന്ന് ഭർത്താവ് ആൻ്റണി പറയുന്നു.
നാല് റിംഗ് താഴ്ചയുള്ള കിണറിൽ വെള്ളം വളരെ കുറവാണ്.
ആൻ്റണിയും സമീപവാസികളും ചേർന്നാണ് കിണറ്റിൽ നിന്നും നിവ്യയെ പുറത്തെടുത്തത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിദേശത്തായിരുന്ന ആൻ്റണി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച സംസ്കരിക്കും.
അങ്കമാലി പാറക്കൽ പീറ്റർ – എൽസി ദമ്പതികളുടെ മകളാണ്. മക്കൾ: ഫ്രനിൽ ആമോസ്, ഫെലിക്സ് ആബേൽ.