സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോട്ടയം കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ – കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബസ്. യാത്രക്കാരും നാട്ടുകാരും ബഹളം വച്ചതോടെ ബസ് നിറുത്തി. ശോഭനയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.