വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ. കടുത്തുരുത്തി മാന്നാർ സ്വദേശി പൂമംഗലം വീട്ടിൽ ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. കടുത്തുരുത്തി ബാങ്കിൽ നിന്നും ശാന്തമ്മയും മകനും ചേർന്ന് 7 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. ഇതിൻ്റെ പലിശ ഉൾപ്പെടെ 18 ലക്ഷത്തിപ്പരം രൂപയാണ് തിരിച്ചടയ്ക്കാൻ ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ ശാന്തമ്മയുടെ സഹോദരിയും ഡിസിസി അംഗവുമായ മഹിളാ മണി ഉൾപ്പെടെ വീട്ടമ്മക്ക് ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.