രാഹുൽജിയെ ദ്രോഹിക്കരുത്: രമ്യ ഹരിദാസ്

രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്.

രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യം നടക്കാൻ പോകുന്നത്.

രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം, രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്.

ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവാണ് രാഹുൽജി.

ആ നേതാവിനെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ അവഹേളിച്ച് സംസാരിക്കുന്നത്.

ആദ്യമായല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത് എന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു.

രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നു.

ഒരു കാലത്ത് BJP നേതാക്കൾ പറഞ്ഞുപരത്തിയിരുന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടെ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ചർച്ചയാക്കുന്നു.

രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത്.

ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തിൽ രാഹുൽജിയെ അവഹേളിക്കുന്നത്,ഭാരത്ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.


ആർക്കുവേണ്ടിയാണ്,ആരെ തൃപ്തിപ്പെടുത്താനാണ്,ആരെ സന്തോഷിപ്പിക്കാനാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയായ രാഹുൽജിയെ മുഖ്യമന്ത്രി വിമർശിക്കുന്നത്..?


മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ തൃപ്തിപ്പെടുത്താനാണോ.?
ഒരു അപേക്ഷയുണ്ട്…


ഈ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്..


മതേതരത്വത്തിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമാണ്..


ഇന്ത്യ മുന്നണി അധികാരത്തിൽ എത്താനുള്ള സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്..
പ്ലീസ്,
ഇന്ത്യ മുന്നണിക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്..
ഈ രാജ്യത്തെ സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള അപേക്ഷയാണ്…

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...