മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്. ശ്യാമയുടെ ഭർത്താവ് രാജീവിനെ (38) ഇന്നലെ രാത്രിയിലാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം തറയില്‍ തലയിടിച്ച്‌ വീണ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാളുടെ ശ്രമം.

മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവർ തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്യാമയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജീവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്കു പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

ഏറ്റുമാനൂരില്‍ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജിൻ്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്.ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാള്‍ വീട്ടില്‍ എത്തി...

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...