പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 10 നായിരുന്നു 29 കാരിയായ മീര എന്ന യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നോടും ആദ്യ വിവാഹത്തതിലെ തൻ്റെ കുഞ്ഞിനോടും ഭർത്താവ് അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് മീര ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

