തൃശൂർ ചാലക്കുടി കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി,തുടർന്ന് ഭർത്താവിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി.
മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്.
അക്രമം തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും വെട്ടേറ്റു.
സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ഓടിരക്ഷപ്പെട്ടു.
കൊരട്ടി ഖന്നാനഗറിലെ വീട്ടില്‍ രാവിലെ 6 ഓടെയായിരുന്നു സംഭവം.
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യാണ് രണ്ടു മക്കൾക്കും വെട്ടേറ്റത്.
11 വയസ്സുള്ള മകന്‍ അഭിനവ്, 5 വയസ്സുള്ള മകള്‍ അനുഗഹ എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ആദ്യം കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു.
ഇതിൽ അഭിനവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സക്കായ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൃത്യത്തിന് ശേഷം ഭര്‍ത്താവ് ബിനു ഓടി രക്ഷപ്പെട്ടു.
പിന്നീടാണ് ബിനുവിൻ്റെ മൃതദേഹം കൊരട്ടിയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.