ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി.

കോട്ടമല സ്വദേശി മല്ലീശ്വരനാണു ഭാര്യ രങ്കമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

രാവിലെ ഇരുവരും ചേർന്ന് പശുവിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

പശുവിനെ മേയ്ക്കുകയായിരുന്ന രങ്കമ്മയുടെ കഴുത്ത് ഭർത്താവ് അറുക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ രങ്കമ്മയെ ഉടനെതന്നെ നാട്ടുകാർ ചേർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു.

രങ്കമ്മ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മല്ലീശ്വരൻ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിന് മുന്നേ രണ്ടു തവണ ഇയാൾ സ്വന്തം കഴുത്ത് മുറിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രതിയെ അഗളി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...