ഞാൻ കാണാൻ വളരെ സുന്ദരനാണെന്ന് വിശ്വസിക്കുന്നില്ല ; പൃഥ്വിരാജ്

താൻ കാണാൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തോന്നിയിട്ടില്ല എന്ന് പ്രിത്വിരാജ് സുകുമാരൻ. സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും താങ്കളിൽ ആകൃഷ്ടനാണല്ലോ? എന്ന ചോദ്യത്തിന്, അങ്ങനെ കേൾക്കുന്നതിൽ അതിയായ സന്തോഷം, എന്നാൽ താൻ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടേയില്ല, ചിലപ്പോൾ താൻ ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടും ആവാം അങ്ങനെ തോന്നുന്നതെന്നും പ്രിത്വിരാജ് പറഞ്ഞു.എന്റെ ഭംഗി വർണ്ണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പൊതുവെ ചെയ്യാറില്ല, എങ്കിലും ഞാൻ ചെയ്ത, ആദ്യ ഹിന്ദി ചിത്രം ‘അയ്യ’യിൽ എന്നെ അടിമുടി വർണ്ണിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്ല രസമായി തന്നെ തോന്നി, കാരണം ഒരിക്കലും വശ്യവും, ആകർഷകമായൊരു രീതിയിൽ എന്നെ ചിത്രീകരിക്കാനാവും എന്ന് ഞാൻ കരുതിയിട്ടേയില്ല. ആ ഒരു സ്വഭാവം എന്റെ മറ്റൊരു ചിത്രത്തിനുമില്ല. എന്നെ സുമുഖനായൊരാളായി സ്ത്രീകൾ കാണുന്നുവെന്നതിൽ സന്തോഷം, പക്ഷെ ഞാൻ ചെയ്യുന്ന ജോലി ആകർഷകമാണെന്ന് പറയുന്നതിലാണ് കൂടുതൽ സന്തോഷിക്കുന്നത്” പൃഥ്വിരാജ് പറയുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...