‘വിവിധ ഷോകളിലൂടെ ഒരു കോടി രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കി, എനിക്കുവേണ്ടി അമ്മ പ്രതികരിക്കും’: ജയൻ ചേർത്തല

സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചോദിക്കാനുള്ള അവകാശമുണ്ട്. തനിക്കുവേണ്ടി അമ്മ സംഘടന പ്രതികരിക്കും. മറുപടി സംഘടന തന്നെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പണം വാങ്ങി എന്നതിൽ അവർക്ക് സംശയമില്ല. തിരിച്ചുകൊടുക്കാൻ ഉള്ളതിൽ സംശയം. തന്റെ പ്രതികരണം എല്ലാം സത്യസന്ധം. താൻ പറഞ്ഞ കണക്കുകൾ എല്ലാം വസ്തുതാപരമാണ്. അമ്മയ്ക്ക് അറിയാത്ത കാര്യങ്ങൾ അല്ല താൻ പറഞ്ഞത്.അമ്മ ഭാരവാഹികൾക്ക് അറിയാവുന്ന കാര്യങ്ങളാണ് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയല്ല. അമ്മയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്. ഒരു രൂപയ്ക്ക് വേണ്ടി കള്ളം പറയേണ്ട കാര്യം അമ്മയ്ക്കും തനിക്കും ഇല്ലെന്ന് ജയൻ ചേർത്തല വ്യക്തമാക്കി.വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന് നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...