വൈക്കം ബീച്ചിൽ ഐ വോട്ട് ഫോർ ഷുവർ

വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്ലക്കാർഡുകളും മെഴുക് തിരിയുമായി ഐ വോട്ട് ഫോർ ഷുവർ (I vote for sure) എന്ന മാതൃകയിൽ അണി നിരന്നു.

ബീച്ചിനു സമീപം സെൽഫി പോയിന്റുകളും ഒരുക്കിയിരുന്നു.

പരിപാടിയിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്‌പെഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ, വൈക്കം തഹസിൽദാർ കെ.ആർ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...