ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന വന്ന് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ചെയിൻ മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിൽ ജോൺസൺ മകൻ ഇമ്മാനുവൽ (മനു വയസ്സ് 32) എന്നയാളാണ് തൊടുപുഴയിൽ നിന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസിൻ പിടിയിൽ ആയത്. ഇക്കഴിഞ്ഞ 13ന് വൈകീട്ട് പാലക്കാട് മാർക്കറ്റ് റോഡിലെ ഭാർഗവി ജ്വല്ലറിയിൽ കയറി ഭാര്യക്ക് പിറന്നാൾ സമ്മാനമായി ഗോൾഡ് ചെയിൻ വാങ്ങാനെന്ന വ്യാജേന ഡിസൈൻ സെലക്ട് ചെയ്യുന്നതിനിടയിൽ തന്ത്രപരമായി 3 പവൻ ഗോൾഡ് ചെയിൻ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഫോൺ വിവരങ്ങളുടെ സഹായത്തോടെയും ടൗൺ നോർത്ത് പൊലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു.