ലിംഗനീതിയില്‍ ചരിത്രം കുറിക്കാന്‍ ഐസിസി

ലിംഗനീതിയില്‍ ചരിത്രം കുറിക്കാന്‍ ഐസിസി; പുരുഷ – വനിത ലോകകപ്പുകളില്‍ ഒരേ സമ്മാനത്തുക നല്‍കുമെന്ന് ഐ സി സി പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ ഇത് നടപ്പാക്കും. വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നല്‍കും. 2023 ലോകകപ്പില്‍ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഇതോടെ തുല്യ സമ്മാനത്തുക ഏര്‍പ്പെടുത്തുന്ന ആദ്യ കായികയിനമായി ക്രിക്കറ്റ് മാറും.

ഒക്ടോബര്‍ 3 മുതല്‍ യു എ ഇയിലാണ് വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ദീര്‍ഘ നാളായി പല കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യമാണ് ഐ സി സി ഇപ്പോള്‍ അംഗീകരിക്കുന്നത്.

നേരത്തെ ബി സി സി ഐ പുരുഷ – വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയയാണ് നിലവില്‍ വനിതാ ടി20 ലോകകപ്പ് ജേതാക്കാള്‍. ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐ സി സി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു. നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐ സി സി നിര്‍ബന്ധിതരായത്.

ഇതോടെ മത്സരക്രമവും പുന:ക്രമികരിക്കേണ്ടി വന്നിരുന്നു. മത്സരങ്ങളുടെ തീയതികളില്‍ മാത്രമാണ് ഐ സി സി മാറ്റം വരുത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...